കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാൻ ഇന്ന് രാവിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (സി.ഇ.സി.) ഡൽഹിയിൽ യോഗം ചേരും .ഇന്ന് തന്നെ പ്രഖ്യാപനവുമുണ്ടാകും . കോന്നി ,കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കണം എന്നുള്ള എം പി മാരുടെ ആവശ്യം പരിഗണിച്ചേക്കില്ല . എം പിമാരായ അടൂര്‍ പ്രകാശ് , കെ. സുധാകരന്‍ എന്നിവരാണ് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് .
ആറ്റിങ്ങല്‍ എം പിയാണ് അടൂര്‍ പ്രകാശ് . കോന്നിയില്‍ നിന്നും ജയിച്ചാല്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ എം പി സ്ഥാനം രാജിവെക്കേണ്ടി വരും . തുടര്‍ന്ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ ജയ സാധ്യത പ്രവചിക്കാന്‍ കഴിയില്ല .
സ്ഥാനാര്‍ഥി തോറ്റാല്‍ ആറ്റിങ്ങല്‍ യു ഡി എഫില്‍ നിന്നും പോകും . ഇതേ അവസ്ഥ തന്നെ ആണ് കണ്ണൂരിലും ഉള്ളത് . ഈ രണ്ടു ജനസമ്മതിയുള്ള എം പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തല്‍ക്കാലം മത്സരിക്കണ്ട എന്നാണ് നേതൃത്വപരമായ അഭിപ്രായം . അവസാന നിമിഷം അനുകൂല തീരുമാനം ചിലപ്പോള്‍ ഉണ്ടായേക്കും .



