പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും.. ഭക്ത ലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും. രാവിലെ 9.15 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 2.15 നാണ് നിവേദ്യം.
ചന്ദ്രഗ്രഹണമായതിനാൽ വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ നട അടയ്ക്കും.ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കുന്നതിനു കൂടുതൽ സ്ഥല സൗകര്യം ഏർപ്പെടുത്തി. ഹരിതചട്ടങ്ങൾ പൂർണമായും .ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



