Wednesday, November 11, 2026
Homeകേരളംസംസ്ഥാന റവന്യൂ അവാർഡ് വിതരണം ഇന്ന്; ഡിജിറ്റൽ റവന്യൂ കാർഡ് യാഥാർത്ഥ്യത്തിലേക്ക്

സംസ്ഥാന റവന്യൂ അവാർഡ് വിതരണം ഇന്ന്; ഡിജിറ്റൽ റവന്യൂ കാർഡ് യാഥാർത്ഥ്യത്തിലേക്ക്

സംസ്ഥാന റവന്യൂ ദിനാഘോഷവും റവന്യൂ അവാർഡ് വിതരണവും ഇന്ന് (ഫെബ്രുവരി 24) വൈകിട്ട് 4.30 ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

തിരുവന്തപുരത്ത് കോ- ബാങ്ക് ഓഡിറ്റോറിയത്തിൽ റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, വി കെ പ്രശാന്ത് എം എൽ എം, മേയർ വി വി രാജേഷ്, മറ്റു ജനപ്രതിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

ചടങ്ങളിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തിയ വില്ലേജ് ഓഫീസർമാർ മുതൽ ജില്ലാ കളക്ടർമാർ വരെയുള്ള റവന്യൂ, സർവെ ജീവനക്കാർക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് തയ്യാറാക്കിയ ഡിജിറ്റൽ റവന്യൂ കാർഡിന്റെ വിതരണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി നിർവഹിക്കും.

റവന്യു വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു കെ, ജില്ലാ കലക്ടർമർ തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിലെ റവന്യൂ സെറ്റിൽമെന്റിന് തുടക്കം കുറിച്ച 1886 ലെ ട്രാവൻകൂർ സെറ്റിൽമെന്റ് വിളംബരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഫെബ്രുവരി 24 ന് റവന്യൂ ദിനമായി ആചരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ