മൂന്ന് മുതൽ നാലാഴ്ച്ച വരെ നിലനിൽക്കുന്ന വൈറസുകൾ ശ്വാസകോശത്തിൽ അണുബാധ ഉണ്ടാക്കുന്നുണ്ട്. ചിലരിൽ ഒറ്റ ദിവസം കൊണ്ട് ശബ്ദം അടയ്ക്കുന്നു .ചിലര്‍ക്ക് ശബ്ദം നഷ്ടമാകുന്നതായി കാണുന്നു . ശ്വാസ കോശത്തില്‍ വൈറസ് ബാധ ഉണ്ടാകുന്നതായി കാണുന്നു . ഏതു തരാം വൈറസ് ആണ് വേഗത്തില്‍ ബാധിക്കുന്നത് എന്ന് കണ്ടെത്തിയിട്ടില്ല .
ആശുപത്രിയില്‍ എത്തുന്ന പലര്‍ക്കും ശബ്ദ തടസം നേരിടുന്നുണ്ട് . ഏതാനും ആഴ്ചയായി ഈ “രോഗം “കാണുന്നു . ചെറിയ ചുമയും വിമ്മിഷ്ടവുമായി ആളുകള്‍ ആശുപത്രികളില്‍ എത്തുന്നുണ്ട് . പലര്‍ക്കും തൊണ്ടയടപ്പ് പോലെയുള്ള ശബ്ദ വ്യത്യാസം ഉണ്ട് .
നല്ല ചുമയുമായി പലരും ബുദ്ധിമുട്ട് അനുഭവിക്കുന്നു . കേരളത്തില്‍ പലര്ക്കുംശബ്ദം ശരിയായി എടുക്കാന്‍ കഴിയുന്നില്ല . ശബ്ദത്തിന്റെ ഘടനയിൽ എന്തെങ്കിലും മാറ്റം വരുക അല്ലെങ്കിൽ ശബ്ദമുണ്ടാക്കാൻ കഴിയാതെ വരുക, പൂർണമായി ശബ്ദം നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥ ഉണ്ട് .
ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവരില്‍ ശബ്ദ തടസം നന്നായി നേരിടുന്നവര്‍ ഉണ്ട് . ഇതൊരു തരം വൈറസ് ബാധയാണെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു . കേരളത്തില്‍ പടരുന്ന ഈ വൈറസ് ബാധയെക്കുറിച്ച് എത്രയും വേഗം പഠനം നടത്തി വേണ്ട ചികിത്സാ ക്രമീകരണം ഒരുക്കാന്‍ ആരോഗ്യ വകുപ്പ് തയാറാകണം .



