തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടുന്നു. രാവിലെ 10 മുതൽ രാത്രി 12 വരെയാണ് ബാറുകൾ ഇനി പ്രവർത്തിക്കുക. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. നിലവില്‍ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്.
വിനോദസഞ്ചാര മേഖലകളിൽ നിലവിൽ ബാറുകൾ രാത്രി 12 വരെ പ്രവർത്തിക്കുന്നുണ്ട്. ഈ സമയം സംസ്ഥാനത്താകെ പ്രവർത്തിക്കുന്ന ബാറുകൾക്കും ബാധമാക്കിയാകും വിജ്ഞാപനം ഇറങ്ങുക. പുതിയ തീരുമാനം അനുസരിച്ച് പ്രത്യേക വിനോദസഞ്ചാര മേഖലകളില്‍ ബാറുകൾക്ക് പുലർച്ചെ 3 മണിവരെ പ്രവർത്തിക്കാനാകും. ഇതിന് പ്രത്യേകം ഫീസ് അടയ്ക്കേണ്ടിവരും.



