Sunday, April 26, 2026
Homeകേരളംസുരക്ഷിത വിദേശ കുടിയേറ്റത്തിന് നോർക്ക റൂട്ട്സ് പരിശീലനം: നോര്‍ക്ക പി.ഡി.ഒ.പി ജനറിക് സംഘടിപ്പിച്ചു

സുരക്ഷിത വിദേശ കുടിയേറ്റത്തിന് നോർക്ക റൂട്ട്സ് പരിശീലനം: നോര്‍ക്ക പി.ഡി.ഒ.പി ജനറിക് സംഘടിപ്പിച്ചു

വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിത കുടിയേറ്റത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുന്ന നോർക്ക റൂട്ട്സ് പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP) സംഘടിപ്പിച്ചു.

സൗജന്യ ഏകദിന പരിശീലന പരിപാടിയില്‍ രജിസ്ട്രേഡ് നഴ്സുമാർ മറ്റ് സ്കിൽഡ് പ്രൊഫഷണലുകൾ (നഴ്സിംഗ് ഇതര വിഭാഗങ്ങൾ) ഉള്‍പ്പെടെ 270 ഓളം പേര്‍ പങ്കെടുത്തു. തിരുവനന്തപുരം തൈക്കാടുളള ലെമണ്‍ ട്രീ ഹോട്ടലില്‍ സംഘടിപ്പിച്ച പ്രോഗ്രാം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക വകുപ്പ് സെക്രട്ടറി അനുപമ ടി.വി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി സ്വാഗതവും, വിദേശ റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ പ്രകാശ് പി ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പരിശീന സെഷനുകളില്‍ നോര്‍ക്ക വകുപ്പിന്റെയും നോര്‍ക്ക റൂട്ട്സിന്റെയും പ്രവര്‍ത്തനങ്ങള്‍ അജിത് കോളശ്ശേരി വിശദീകരിച്ചു.

വിദേശ തൊഴില്‍ കുടിയേറ്റം; അടിസ്ഥാന മാർഗനിർദേശങ്ങൾ എന്ന വിഷയത്തില്‍ നോര്‍ക്ക പി.ഡി.ഒ.പി ട്രെയിനര്‍, ബിജേഷ് പി ബിജു, നൈപുണ്യ പരിശീലനവും സുരക്ഷിത കുടിയേറ്റവും എന്ന വിഷയത്തില്‍ നോര്‍ക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം അസി. മാനേജര്‍ സാനു കുമാർ എസ്, എൻ.ആർ.ഐ അക്കൗണ്ടുകളും സാമ്പത്തിക മാനേജ്മെന്റും എന്ന വിഷയത്തില്‍ ഇന്ത്യന്‍ ബാങ്ക് പ്രതിനിധി ജോസ് സ്കറിയ, സി.വി തയ്യാറാക്കൽ, അഭിമുഖങ്ങള്‍ക്ക് തയ്യാറെടുക്കല്‍ വിഷയത്തില്‍ നോര്‍ക്ക പി.ഡി.ഒ.പി ട്രെയിനര്‍മാരായ മുഹമ്മദ് ഹാഷിം, നീതു കൃഷ്ണ, യൂറോപ്പിലെ അവസരങ്ങൾ എന്ന വിഷയത്തില്‍ ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ പ്രതിനിധിയും നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പ്രോഗ്രാം മാനേജറുമായ ലിജു ജോർജ് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു പരിശീലനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com