കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് ആണ് നട തുറന്ന് ഭദ്ര ദീപം തെളിയിച്ചത് .
കുംഭം ഒന്നായ നാളെ രാവിലെ അഞ്ചിനാണ് ഭക്തജനങ്ങള്‍ക്ക് ദർശനത്തിന് നട തുറക്കുക. ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ നിത്യവും പടിപൂജ ഉണ്ടാകും. കുംഭമാസ പൂജ പൂർത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും.നാളെ മുതല്‍ ദർശനത്തിനായി 30,000 പേർക്കാണ് പ്രവേശനം.
കെഎസ്ആർടിസിയുടെ പത്തനംതിട്ട, ചെങ്ങന്നൂർ, കുമളി ഡിപ്പോകളിൽനിന്നായി എൺപതോളം സർവീസുകള്‍ തുടങ്ങി . 54 ബസുകൾ നിലയ്ക്കൽ–പമ്പ റൂട്ടിൽ സര്‍വീസ് നടത്തുവാന്‍ നിലയ്ക്കല്‍ എത്തി . ചെങ്ങന്നൂർ–പമ്പ 19, പത്തനംതിട്ട–10, കുമളി 2 എന്നിങ്ങനെയാണ് ബസ് സർവീസുകളുടെ എണ്ണം.



