Sunday, October 4, 2026
Homeകേരളംമഞ്ഞിനിക്കര പെരുന്നാൾ കൊടിയേറ്റ് നടന്നു ; നാടിന്‍റെ നാനാ ഭാഗത്തു നിന്നും കാൽനട തീർത്ഥ യാത്രകൾ...

മഞ്ഞിനിക്കര പെരുന്നാൾ കൊടിയേറ്റ് നടന്നു ; നാടിന്‍റെ നാനാ ഭാഗത്തു നിന്നും കാൽനട തീർത്ഥ യാത്രകൾ പുറപ്പെട്ടു

മഞ്ഞിനിക്കര ; പരിശുദ്ധനായ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്കീസ് ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാളിന് കൊടിയേറി . മഞ്ഞിനിക്കര ദയറാ കത്തീഡ്രലിലെ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് ശേഷം മോര്‍ മിലിത്തിയോസ് യൂഹാനോന്‍. കൊടിയേറ്റ് നടത്തി , മോര്‍ തേവോദോസ്യോസ് മാത്യുസ്, മോര്‍ ഗ്രീഗോറിയോസ് കുര്യാക്കോസ് , മോർ ഗീവര്ഗീസ് അത്താനാസിയോസ് എന്നി മെത്രാപ്പോലീത്തമാർ സന്നിഹിതരായിരുന്നു .

വിശുദ്ധ മോറാന്‍റെ കബറിടത്തില്‍ നിന്നും ഭക്തിനിര്‍ഭരമായി കൊണ്ടുപോയ പാത്രിയർക്കാ പതാക ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മഞ്ഞിനിക്കര ദയറാധിപന്‍ അഭിവന്ദ്യ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയർത്തി .

രാവിലെ ദയറയോടു ചേർന്നുള്ള മഞ്ഞിനിക്കര മോർ സ്തെഫനോസ് പള്ളിയിലെ കൊടിയേറ്റിനു ശേഷം , നേര്ച്ച ചെമ്പിൽ അരിയിടിൽ ചടങ്ങും നടത്തി .വര്‍ഷങ്ങളായി തീർത്ഥാടകർക്ക് ഭക്ഷണം നൽകുന്ന പതിവുണ്ട് .

പരിശുദ്ധ ഏലിയാസ് ബാവായുടെ കബറിങ്കൽ വെച്ച് നടത്തിയ ചടങ്ങിൽ ദയറാ തലവൻ മോർ അത്തനാസിസ് ഗീവര്‍ഗീസ്‌ ചെമ്പിൽ അരിയിട്ട് പ്രാർത്ഥിച്ചു നൽകി . മോർ മിലിത്തിയോസ്സ് യൂഹാനോൻ, മോർ തെവോദോസിയോസ് മാത്യൂസ് എന്നി മെത്രാപോലിത്തമാർ , പള്ളി വികാരി ഫാദർ .എബി സ്റ്റീഫൻ , ഫാ ; രഞ്ജി ജോർജ് , റോയ്‌സ് മാത്യു , രാജൻ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു .

ഏഷ്യയിലെ ഏറ്റവും വലിയ കാൽനട തീർത്ഥ യാത്രക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും തുടക്കം കുറിച്ചു. കണ്ണൂർ കേളകം , മലബാർ ചെറ്റപ്പാലം , കല്പറ്റ , മീനങ്ങാടി , കോഴിക്കോട് , അങ്കമാലി , കോതമംഗലം , പെരുമ്പാവൂർ , വടക്കൻ പറവൂർ , ആലുവ , കരിങ്ങാച്ചിറ , കാക്കനാട് , മുവാറ്റുപുഴ , , കട്ടപ്പന , കൂത്താട്ടുകുളം , തൊടുപുഴ , ഹൈറേഞ്ച് മേഖല , അടിമാലി , തുമ്പമൺ ഭദ്രാസനത്തിലെ കിഴക്കൻ മേഖല , കൊല്ലം ഭദ്രാസനത്തിലെ തെക്കൻ മേഖല , നിരണം ഭദ്രാസനത്തിലെ പടിഞ്ഞാറൻ മേഖല , കട്ടപ്പന , പീരുമേട് , റാന്നി ഉൾപ്പെട്ട ഹൈറേഞ്ച് മേഖല , എന്നിവിടങ്ങളിൽ നിന്നും തീർത്ഥ യാത്ര ഗ്രൂപ്പുകൾ 13 നു മഞ്ഞിനിക്കര കബറിങ്കൽ എത്തിച്ചേരും . നാടിൻറെ നാനാ ഭാഗത്തും തീര്‍ഥയാത്രകൾക്കു വിവിധ പള്ളികൾ , സംഘടനകൾ , വ്യക്തികൾ , സ്ഥാപനങ്ങൾ സ്വീകരണം നൽകും .

ഇന്ന് (9 ) വൈകിട്ട് 7 മണിക്ക് ഇടുക്കി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ മോര്‍ പീലക്സീനോസ് സക്കറിയ മെത്രാപോലിത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും . തുടര്‍ന്ന് ഫാ. ബേസില്‍ പര്യാത്തുപറമ്പില്‍, കോതമംഗലം, പ്രസംഗിക്കും .
ദയറായിൽ എല്ലാ ദിവസങ്ങളിലും രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30ന് വിശുദ്ധ കുര്‍ബ്ബാനയും 12.30ന് ഉച്ചനമസ്ക്കാരവും വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്ക്കാരവും നടത്തും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ