Sunday, October 4, 2026
Homeകേരളംമൂന്ന് എഎസ്പിമാർക്കും 24 ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റം

മൂന്ന് എഎസ്പിമാർക്കും 24 ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റം

മൂന്ന് എഎസ്പിമാരെയും 24 ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. മൂന്ന് ഇൻസ്‌പെക്ടർമാരെ ഡിവൈഎസ്പി മാരാക്കി സ്ഥാനക്കയറ്റവും നൽകി.

എറണാകുളം റൂറൽ അഡീഷണൽ എഎസ്പി ടി.ബി. വിജയനെ പത്തനംതിട്ട എഎസ്പിയായും പത്തനംതിട്ട എഎസ്പി പി.വി. ബേബിയെ തൃശൂർ സിറ്റി എഎസ്പിയായും നിയമിച്ചു. തൃശൂർ ക്രൈംബ്രാഞ്ച് ഒന്ന് എഎസ്പി വി.കെ. രാജുവിനെ എറണാകുളം റൂറൽ എഎസ്പിയായി നിയമിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറായിരുന്ന വി.എസ്. പ്രശാന്തിന് സ്ഥാനക്കയറ്റം നൽകി കൊച്ചി സിറ്റി കൺട്രോൾ റൂം ഡിവൈഎസ്പിയായി നിയമിച്ചു.

തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റ് 2 ഇൻസ്‌പെക്ടർ എസ്.എം. പ്രദീപ് കുമാറിനെ കോഴിക്കോട് സിറ്റി സൈബർ പോലീസ് ഡിവൈഎസ്പിയായി നിയമിച്ചു. സിബിഐ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന ഇൻസ്‌പെക്ടർ എൻ.ബിജുവിനെ കോഴിക്കോട് സിറ്റി ട്രാഫിക് സൗത്ത് 2 ഡിവൈഎസ്പിയായി നിയമിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ