Monday, March 9, 2026
Homeകേരളംവയനാട് ചീരാൽ പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ പശുക്കുട്ടിയ്ക്ക് പരിക്ക്

വയനാട് ചീരാൽ പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ പശുക്കുട്ടിയ്ക്ക് പരിക്ക്

വയനാട്: ചീരാൽ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തിൽ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്നാട് അതിർത്തിയായ ചീരാലിനടുത്ത് പൂളക്കുണ്ടിൽ പുലിയുടെ ആക്രമണം ഉണ്ടായത്. പൂളകുണ്ട് സ്വദേശി ആലഞ്ചേരി ഉമ്മറിന്റെ പശുകിടവിനെയാണ് പുലി ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം.

വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് അക്രമണത്തിൽ നിന്നും പുലി പിൻവാങ്ങുകയായിരുന്നു. ഇന്നലെ രാത്രി മുതൽ പഴൂർ ചീരാൽ നമ്പ്യാർകുന്ന് പൂളക്കുണ്ട് പരിസരത്ത് പുലിശല്യം വീണ്ടും സജീവമാവുകയാണ്.

പഴുരിൽ യാത്രക്കാർ പുലിയെ കണ്ടിരുന്നു, തുടർന്ന് ചീരാൽ പരിസരത്ത് നിന്നും ഒരു നായയെ പുലി കൊല്ലുകയും ചെയ്തു. നമ്പ്യാർകുന്ന് ഭാഗത്തുനിന്നും പുലിയെ കണ്ടതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാത്രി പൂളകുണ്ടിലും പുലി എത്തിയത്.

ഇതുവരെ 11 വളർത്തുമൃഗങ്ങളെ പുലി ഈ പ്രദേശത്ത് ആക്രമിച്ചു, അതിൽ ആറെണ്ണം ചത്തു. പുലിയുടെ ആക്രമണത്തിൽ ഭയന്ന നാട്ടുകാർ പുറത്തിറങ്ങാൻ പോലും മടിക്കുന്ന സാഹചര്യാമാണ് പ്രദേശത്ത് നിലനിൽക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com