Tuesday, September 22, 2026
Homeഇന്ത്യരാഷ്‌ട്രപതി ഒക്ടോബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും: രാഷ്ട്രപതിയുടെ കാര്യാലയം

രാഷ്‌ട്രപതി ഒക്ടോബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും: രാഷ്ട്രപതിയുടെ കാര്യാലയം

രാഷ്ട്രപതി ദ്രൗപദി മുർമു 2025 ഒക്ടോബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും. ഒക്ടോബർ 21ന് വൈകുന്നേരം രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും.ഒക്ടോബർ 22ന് ശബരിമല ക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനവും ആരതിയും നടത്തും.

ഒക്ടോബർ 23 ന് തിരുവനന്തപുരം രാജ്ഭവനിൽ മുൻ രാഷ്ട്രപതി ശ്രീ കെ.ആർ. നാരായണൻ്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന്, വർക്കലയിലെ ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ മഹാസമാധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും.

ഒക്ടോബർ 24ന് എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ രാഷ്ട്രപതി സന്നിഹിതയാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ