പാലക്കാട് കല്ലടിക്കോട് മൂന്നേക്കര്‍ മരുതംകോട് സ്വദേശി ബിനു, നിധിന്‍ (26) എന്നിവരാണ് മരിച്ചത്. നിധിനെ കൊലപ്പെടുത്തിയശേഷം ബിനു സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമികവിവരം. നിധിന്‍ കൂലിപണിയെടുത്തു ജീവിക്കുന്നയാളാണ്.
ടാപ്പിങ് തൊഴിലാളിയാണ് ബിനു. ബിനുവിൻ്റെ മൃതദേഹത്തിന് സമീപം നാടൻ തോക്ക് കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ ഐ പി എസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ടുപേരും മരിച്ചത് വെടിയേറ്റെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ സ്ഥിരീകരിച്ചു. വെടിവച്ചതിന്റെ രണ്ടു മണിക്കൂര്‍ മുമ്പ് വരെ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആകൂ.



