തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് അക്രമി സംഘം കുത്തി പരുക്കേല്‍പ്പിച്ചത്.
ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം. അയല്‍വാസിയായ സഞ്ജയും സുഹൃത്തുക്കളും ചേര്‍ന്നാണ് മൂന്ന് പേരെ കുത്തിയത്. സഞ്ജയും സംഘവും മദ്യപിച്ച് വീടിന്റെ മുന്നില്‍ പരസ്പരം ചീത്ത വിളിച്ചിരുന്നു. ആ സമയം അവിടെയെത്തിയ രാജേഷും കുടുംബവും ഇത് ചോദ്യം ചെയ്തു. തുടര്‍ന്നായിരുന്നു അക്രമം.മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.



