ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി പ്രതിദിന എക്‌സ്‌പ്രസിനും ജോടി ട്രെയിനായ 16792 പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി പ്രതിദിന എക്‌സ്‌പ്രസിനും ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ 2025 സെപ്റ്റംബർ 08 തിങ്കളാഴ്ച മുതൽ അധിക സ്റ്റോപ്പ് അനുവദിച്ചു.
ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി-പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് 09:38 ന് ഇരിഞ്ഞാലക്കുടയിൽ എത്തി 09:39 ന് പുറപ്പെടും. മടക്ക യാത്രയിൽ, ട്രെയിൻ നമ്പർ 16792 പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് 17:32 ന് ഇരിഞ്ഞാലക്കുടയിൽ എത്തി 17:33 ന് പുറപ്പെടും.
ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും അഭ്യർത്ഥന പരിഗണിച്ചാണ് ഈ അധിക സ്റ്റോപ്പ് ഏർപ്പെടുത്തിയത്. തൂത്തുക്കുടിയിലേക്ക് പോകുന്ന ട്രെയിനിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് വേണമെന്ന ദീർഘകാല ആവശ്യം ഇത് നിറവേറ്റുന്നു. എറണാകുളത്തിനും പാലക്കാടിനും ഇടയിലുള്ളദൈനംദിന യാത്രക്കാർക്ക് തിരക്കേറിയ യാത്രാ സമയങ്ങളിൽ ഇത് പ്രയോജനകരമാകും. ഓണക്കാലത്ത് നിലവിൽ വരുന്ന പുതിയ സൗകര്യം തൃശൂർ ജില്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടും.
പുതുക്കിയ സമയക്രമം
ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി – പാലക്കാട് ജങ്ഷൻ പാലരുവി എക്സ്പ്രസ്
ഇരിങ്ങാലക്കുട: എത്തിച്ചേരൽ സമയം 09:38 മണിക്കൂർ / പുറപ്പെടൽ സമയം 09:39 മണിക്കൂർ
തൃശൂർ: 10:04 മണിക്കൂർ / 10:07 മണിക്കൂർ (നിലവിലുള്ള 09:57 മണിക്കൂർ / 10:00 മണിക്കൂർ) ആയി പുതുക്കിയിരിക്കുന്നു
ഒറ്റപ്പാലം: 11:23 മണിക്കൂർ / 11:25 മണിക്കൂർ (നിലവിലുള്ള 10:48 മണിക്കൂർ / 10:50 മണിക്കൂർ) ആയി പുതുക്കിയിരിക്കുന്നു
പാലക്കാട് ജങ്ഷൻ: എത്തിച്ചേരൽ സമയം 12:30 മണിക്കൂർആയി (നിലവിലുള്ള 12:00 മണിക്കൂർ)പുതുക്കി
ട്രെയിൻ നമ്പർ 16792 പാലക്കാട് ജങ്ഷൻ – തൂത്തുക്കുടി പാലരുവി എക്സ്പ്രസ്
ഇരിങ്ങാലക്കുട: എത്തിച്ചേരൽ 17:32 മണിക്കൂർ / പുറപ്പെടൽ 17:33 മണിക്കൂർ
അങ്കമാലി: പുതുക്കിയ സമയം 17:54 മണിക്കൂർ / 17:55 മണിക്കൂർ (നിലവിലുള്ള 17:50 മണിക്കൂർ / 17:51 മണിക്കൂർ)
ആലുവ: 18:06 മണിക്കൂർ / 18:08 മണിക്കൂർ (നിലവിലുള്ള 18:03 മണിക്കൂർ / 18:05 മണിക്കൂർ) ആയി പുതുക്കി.



