Sunday, October 4, 2026
Homeകേരളംമുല്ലപ്പൂ കൈവശം വെച്ചു; നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ ഫൈനടിച്ച് മെൽബൺ എയർപോർട്ട് അധികൃതർ

മുല്ലപ്പൂ കൈവശം വെച്ചു; നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ ഫൈനടിച്ച് മെൽബൺ എയർപോർട്ട് അധികൃതർ

മുല്ലപ്പൂ കൈവശം വെച്ചതിന് നവ്യ നായർക്ക് ഫൈനടിച്ച് എയർപോർട്ട് അധികൃതർ. മെൽബൺ എയർപോർട്ടിൽ വച്ചായിരുന്നു ഫൈൻ അടിച്ചത്.ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ അടച്ചതിന് ശേഷമായിരുന്നു എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴി‍ഞ്ഞത്. തിരുവോണ ദിനത്തിലായിരുന്നു നവ്യയ്ക്ക് ഈ അവസ്ഥ നേരിടേണ്ടി വന്നത്.

മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ഇന്നലെ മെൽബൺ എയർപോർട്ടിൽ വിമാനം ഇറങ്ങിയ നവ്യനായരുടെ കൈവശം 15 സെന്റീമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് ഉണ്ടായിരുന്നത്. ഇത് കൈവശം വെച്ചതിന് മെൽബൺ എയർപോർട്ട് അധികൃതർ തടഞ്ഞു വെക്കുകയായിരുന്നു.

പിന്നീട് ഒന്നേകാൽ ലക്ഷത്തോളം രൂപ ($1980) ഫൈൻ അടച്ചതിനുശേഷം മാത്രമാണ് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആയത്. നവ്യ തന്നെയാണ് ഈ വിവരം പരിപാടിയിൽ പങ്കെടുക്കവെ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ