Tuesday, September 29, 2026
Homeകേരളംചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി

ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി

 

ചങ്ങനാശ്ശേരിയിൽ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി.

മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളുടെ ഏറെ നാളുകളായുള്ള ആവശ്യം പരിഗണിച്ച് 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു. 2025 സെപ്റ്റംബർ 4 മുതലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെന്ന് സതേൺ റെയിൽവേ, തിരുവനന്തപുരം ഡിവിഷണൽ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ അറിയിച്ചിട്ടുണ്ട്.

കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ഇടപെടലും നിരന്തരമായ പിന്തുടർച്ചയും ഫലപ്രദമായാണ് ഈ ജനാവശ്യത്തിന് പരിഹാരം ലഭിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. “ചങ്ങനാശ്ശേരി മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും തൊഴിൽക്കാരും രോഗികളും ദിനംപ്രതി യാത്ര ചെയ്യുന്നവർക്ക് വലിയൊരു ആശ്വാസമാണ് പുതിയ സ്റ്റോപ്പ്,” എന്നും എം.പി. പറഞ്ഞു.

ചങ്ങനാശ്ശേരിയിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കാനായി തുടർന്നും പരിശ്രമം തുടരുമെന്നും അദ്ദേഹം ഉറപ്പു നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ