Monday, September 28, 2026
Homeകേരളംപതിനേഴാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ യ്ക്ക് തിരിതെളിഞ്ഞു

പതിനേഴാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ യ്ക്ക് തിരിതെളിഞ്ഞു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആഗസ്റ്റ് 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് തിരിതെളിഞ്ഞു.

കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ഫെസ്റ്റിവൽ ഡെയിലി ബുള്ളറ്റിന്റെ പ്രകാശനം കെ.എസ്.എഫ്.ഡി.സി ചെയർപേഴ്‌സണും ചലച്ചിത്ര സംവിധായകനുമായ കെ. മധു ഫിക്ഷൻ വിഭാഗം ജൂറി അംഗവും ചലച്ചിത്രനടിയുമായ രാജശ്രീ ദേശ്പാണ്ഡെക്ക് നൽകികൊണ്ട് നിർവഹിച്ചു.

നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ രണജിത് റേ, ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ ഗുർവിന്ദർ സിംഗ്, ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ മധുപാൽ, കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ പി എസ് പ്രിയദർശൻ, ചലച്ചിത്ര അക്കാദമി കൗൺസിൽ അംഗവും നടനുമായ ജോബി എ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ