Sunday, December 14, 2025
Homeകേരളംയുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കൊല്ലം സിറ്റി സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ഡോൺ ബോസ്‌കോ നഗർ- 78-ൽ കടപ്പുറം പുറമ്പോക്ക് വീട്ടിൽ സ്റ്റാൻലി മകൻ ജോസ് നികേഷ് (37) ആണ് പിടിയിലായത്.

യുവതിയുമായി സൗഹൃദത്തിലായിരുന്ന ഇയാൾ ഇവർ തമ്മിലുള്ള നിരവധി സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഫോണിൽ സൂക്ഷിച്ചിരുന്നു. പിന്നീട് യുവതി ഇയാളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങാതെ വന്നതോടെ സ്വകാര്യ ദൃശ്യങ്ങൾ യുവതിക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും യുവാവിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഇവ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് മാനഹാനിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. യുവാവിൽ നിന്നുള്ള മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെയാണ് യുവതി കൊല്ലം സിറ്റി സൈബർ പോലീസിനെ സമീപിച്ചത്.

യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയായ ജോസ് നികേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊല്ലം സിറ്റി ഡി.സി.ആർ.ബി അസ്സി.പോലീസ് കമ്മീഷണർ നസീർ.എ യുടെ മേൽനോട്ടത്തിൽ കൊല്ലം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ നന്ദകുമാർ, എ.എസ്്.ഐ ജയകുമാരി, സി.പി.ഓ മാരായ റീജ, അബ്ദുൾ ഹബീബ്, രാഹൂൽ കബൂർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com