Friday, April 17, 2026
Homeകേരളംവായനാപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം

വായനാപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം

ലോകത്തെ മാറ്റാന്‍ പുസ്തകത്തിനാകും: പ്രമോദ് നാരായണ്‍ എംഎല്‍എ

നവോത്ഥാന മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചത് ലൈബ്രറി കൗണ്‍സില്‍: ജോര്‍ജ് എബ്രഹാം

ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വായനയ്ക്കാകുമെന്നും ലോകത്തെ മാറ്റിമറിച്ച പുസ്തകങ്ങളുണ്ടെന്നും പ്രമോദ് നാരായണ്‍ എംഎല്‍എ. ജില്ലാ ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്‍ എന്ന മഹാപ്രകാശത്തിലേക്ക് കടക്കുന്നതിന് പുസ്തകം വായിക്കണം. മറ്റൊരാളെ മനസിലാക്കണമെങ്കില്‍ വായന വേണം. ഓരോ പുസ്തകവും വ്യത്യസ്തമാണ്. പല വികാരങ്ങളെയും ഭാവങ്ങളെയും അറിയാനുള്ള ഏക ഉപാധിയാണ് വായന.

പുസ്തകങ്ങളിലൂടെ വ്യക്തിയെ മാത്രമല്ല നാടിന്റെ ചേതോവികാരവും മനസിലാക്കാനാകുമെന്ന് മഹാത്മ ഗാന്ധിയുടെ ആത്മകഥ ഉദ്ധരിച്ച് എംഎല്‍എ വ്യക്തമാക്കി. ഒരു വ്യക്തിയുടെ രൂപകല്‍പനയില്‍ പുസ്തകം വഹിക്കുന്ന പങ്ക് പ്രധാനമാണ്. വായനയുടെ മാസ്മരിക ലോകം പുതുതലമുറ മനസിലാക്കണം. എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം എംഎല്‍എ ചൂണ്ടികാട്ടി. എംഎല്‍എ ഫണ്ടില്‍ നിന്നും 12.5 ലക്ഷം രൂപ അനുവദിച്ചാണ് ഡിജിറ്റല്‍ ലൈബ്രറി തയ്യാറാക്കിയത്.

സംസ്ഥാനത്തിന്റെ സാംസ്‌കാരിക- നവോത്ഥാന മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചത് ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനമാണെന്ന് മുഖ്യപ്രഭാഷണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. സാഹിത്യത്തിന്റെ വിവിധ തലങ്ങളെ പരിപോഷിപ്പിക്കാന്‍ വായനയ്ക്കാകും. കേരളത്തിലെ ഗ്രാമ- നഗരങ്ങളില്‍ വായനശാലകള്‍ ഉണ്ടെങ്കിലും പുതുതലമുറ ഇവ എത്രമാത്രം ഉപയോഗിക്കുന്നുണ്ടെന്ന് പരിശോധിക്കണം. മൊബൈലിന്റെ അമിത ഉപയോഗം വായനയെ ബാധിച്ചു. വായനയില്ലെങ്കില്‍ ഒരു വ്യക്തി തന്നിലേക്ക് മാത്രം ഒതുങ്ങും. വായനയിലൂടെ സമൂഹത്തെ അറിയാം.

വിദ്യാഭ്യാസം കൊണ്ട് മാത്രം പൂര്‍ണ പൗരനാകില്ല. സാഹിത്യം, സാംസ്‌കാരികം, ആത്മീയത വളരണമെങ്കില്‍ വായന വേണം. വായിച്ച് വളര്‍ന്ന് ഉത്തമ പൗരനാകാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ സാഹിത്യകാരന്‍മാരെ അനുസ്മരിക്കുന്നതിനായി വിവിധ സെമിനാറുകള്‍ വായനാ പക്ഷാചരണത്തോടനുബന്ധിച്ച സംഘടിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍ പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി വായന സന്ദേശം നല്‍കി. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ജി ആനന്ദന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എസ് ഹരിദാസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം കോമളം അനിരുദ്ധന്‍, റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. വി ആര്‍ വിശ്വനാഥന്‍ നായര്‍, എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിജു ജേക്കബ്, പിആര്‍ഡി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com