Thursday, September 3, 2026
Homeകേരളംആലുവയിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന158 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

ആലുവയിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന158 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

ആലുവയിൽ വൻ ലഹരി വേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന 158 ഗ്രാം ഹെറോയിൻ പിടികൂടി. എക്സൈസ് ആണ് മയക്കുമരുന്ന് പിടികൂടിയത്. അസം സ്വദേശി മഗ്ബുൾ ഹുസൈൻ സഹിറുൾ ഇസ്ലാമിനെ പിടികൂടി. ആലുവ കെ എസ് ആർ ടി സി ബസ്റ്റാൻഡ് പരിസരത്ത് നിന്നാണ് മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്.

തിരുവനന്തപുരത്ത് എംഡിഎംഎ യുമായി വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയാണ് പിടിയിലായത്. കേരളത്തിലേക്കുള്ള രാസലഹരി കടത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് ബാംഗ്ലൂരിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും പൊലീസ് പറഞ്ഞു.

പാലക്കാട് നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക് (23) അച്ഛൻ സെന്തിൽ കുമാർ (53) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കൊല്ലങ്കോട് വടക്കഞ്ചേരി സംസ്ഥാന പാതയിൽ വിത്തനശ്ശേരിക്ക് സമീപം ഇവരെ കഞ്ചാവുമായി പിടികൂടുന്നത്. ഈ സമയത്ത് ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ