Thursday, October 1, 2026
Homeകേരളംരാജ്യത്തു ആദ്യമായി ‘wedding and mice’ കോണ്‍ക്ലേവിന് ഇന്ന് കേരളത്തിൽ തുടക്കം

രാജ്യത്തു ആദ്യമായി ‘wedding and mice’ കോണ്‍ക്ലേവിന് ഇന്ന് കേരളത്തിൽ തുടക്കം

കൊവിഡിന് ശേഷം ലോകമാകെ കണ്ടു വന്നിരുന്ന ഒരു പുതിയ ട്രെന്‍ഡ് ആയിരുന്നു മൈസ് ടൂറിസവും വെഡ്ഡിംഗ് ടൂറിസവും. കേരളം ഇതിന്റെ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതിയ ട്രെന്‍ഡിനൊപ്പം സഞ്ചരിച്ചുകൊണ്ട് കേരള ടൂറിസവും മുന്നോട്ട് പോവുകയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന wedding and mice conclave ന് ഇന്ന് തുടക്കമാവുകയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൊവിഡിന് ശേഷം ലോകമാകെ കണ്ടുവന്നിരുന്ന ഒരു പുതിയ ട്രെന്‍ഡ് ആയിരുന്നു മൈസ് ടൂറിസവും വെഡ്ഡിംഗ് ടൂറിസവും. കേരളം ഇതിന്റെ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്.

പുതിയ ട്രെന്‍ഡിനൊപ്പം സഞ്ചരിച്ചുകൊണ്ട് കേരള ടൂറിസവും മുന്നോട്ട് പോവുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്ന പ്രഥമ wedding and mice conclave കൊച്ചിയില്‍ ഇന്ന് മുതല്‍ ആരംഭിച്ച് 16 ന് അവസാനിക്കും.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനവും 15, 16 തീയ്യതികളില്‍ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും ഉണ്ടാകും.

കോണ്‍ക്ലേവില്‍ 75 പ്രദര്‍ശന സ്റ്റാളുകളും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെയും സ്റ്റാളുകളും ഉണ്ടാകും. wedding and mice conclave കേരള ടൂറിസത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ