Thursday, October 8, 2026
Homeകേരളംഅന്താരാഷ്ട്ര യുവജന ദിനം: റെഡ് റിബണ്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു

അന്താരാഷ്ട്ര യുവജന ദിനം: റെഡ് റിബണ്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് എച്ച്ഐവി/ എയ്ഡ്സ് അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ റെഡ് റിബണ്‍ പ്രശ്നോത്തരി തുമ്പമണ്‍ ജില്ലാ ട്രെയിനിങ് സെന്ററില്‍ സംഘടിപ്പിച്ചു.

കോന്നി ആരോഗ്യബ്ലോക്കിന്റെ പരിധിയിലുള്ള പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ ജി മഹേശ്വര്‍, അഭിഷേക് പി നായര്‍ സഖ്യം ഒന്നാം സ്ഥാനവും ഇലന്തൂര്‍ ആരോഗ്യ ബ്ലോക്കിലെ എസ് എന്‍ ഡി പി ഹൈസ്‌കൂളിലെ ദേവഹിത്, അക്ഷര സുരേഷ് സഖ്യം രണ്ടാം സ്ഥാനവും തുമ്പമണ്‍ ബ്ലോക്കിലെ തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് ആവണി, ഐറിന്‍ സാറ ബിജു സഖ്യം മൂന്നാം സ്ഥാനവും നേടി.

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 5000, 4000,3000 രൂപയും മത്സരാര്‍ത്ഥികള്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ചവര്‍ ഓഗസ്റ്റ് 11 ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല റെഡ് റിബണ്‍ മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും.

സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങളുടെ ഭാഗമായി 2030 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക, എച്ച്ഐവി ബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക, എച്ച്ഐവി ബാധിതരെ മാറ്റി നിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കുകയും സാമൂഹിക പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നിവയാണ് ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

നൂറോളം സ്‌കൂളുകളില്‍ നിന്നും ബ്ലോക്ക്തല മത്സരവിജയികളായ 10 ടീമുകളാണ് ജില്ലയില്‍ മാറ്റുരച്ചത്. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. നിരണ്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, തുമ്പമണ്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രുതി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആശ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ