Friday, December 12, 2025
Homeകേരളംവയനാടിന് അഭിമാനമായി കേരളത്തിലെ പ്രഥമ മികച്ച കാർഷിക എഞ്ചിനീയർ അവാർഡ്, കൃഷി അസിസ്റ്റൻറ് എഞ്ചിനീയർ രാജേഷ്...

വയനാടിന് അഭിമാനമായി കേരളത്തിലെ പ്രഥമ മികച്ച കാർഷിക എഞ്ചിനീയർ അവാർഡ്, കൃഷി അസിസ്റ്റൻറ് എഞ്ചിനീയർ രാജേഷ് പി.ഡി.ക്ക്

ജയകുമാരി കൊല്ലം

കേരള സംസ്ഥാന കൃഷിവകുപ്പിൻ്റെ ചരിത്രത്തിലാദ്യമായി പ്രഖ്യാപിച്ച “മികച്ച കാർഷിക എഞ്ചിനീയർക്കുള്ള സംസ്ഥാന അവാർഡ്” വയനാട് കൃഷിവകുപ്പിലെ അസിസ്റ്റൻറ് എഞ്ചിനീയർ ശ്രീ. രാജേഷ് പി.ഡി.ക്ക് ലഭിച്ചു. ഇന്നലെ തിരുവനന്തപുരത്തുവച്ചു നടന്ന സംസ്ഥാന അവാർഡ്പ്രഖ്യാപനച്ചടങ്ങിൽ ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് ഔപചാരികമായി അവാർഡ് പ്രഖ്യാപിച്ചു.

ഇപ്പോൾ വയനാട് കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ പി ഡി രാജേഷ് കണിയാമ്പറ്റ കാര്യാലയം കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികചുമതലയോടെ സേവനമനുഷ്ഠിക്കുകയാണ്. കാർഷിക യന്ത്രവൽക്കരണത്തിനും കൃഷിയുടെ സാങ്കേതികഅടിസ്ഥാന സൗകര്യവികസനത്തിനുമുള്ള മേൽനോട്ടം വഹിക്കുന്ന ഈ ഓഫീസിന്റെ നേതൃത്വത്തിൽ, വയനാടിന് അഭിമാനമായ അമ്പലവയൽ ആർ.എ.ആർ.എസ്. (RARS) ലെ “സെൻ്റർ ഓഫ് എക്സലൻസ്” അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ ഏകദേശം 800 ഹെക്ടർ പ്രദേശത്ത് ജലസേചനസൗകര്യ വികസനപ്രവർത്തനങ്ങൾ ഈ ഓഫീസിന്റെ കീഴിൽ വിജയകരമായി നടന്നു വരുന്നു.

തൃശ്ശൂർ പൊന്നാനി കോൾപ്രദേശത്ത് ആദ്യമായി പെട്ടിപ്പറ പമ്പുസെറ്റുകൾക്ക് പകരം ഇന്ന് കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന vertical Submersible Canister pump Set ആദ്യമായി 2018 ൽ introduce ചെയ്തത് ശ്രീ രാജേഷ് കൃഷി എഞ്ചിനീയറായി തൃശ്ശൂരിൽ ജോലി ചെയ്യുന്ന കാലഘട്ടത്തിലായിരുന്നു. 1916 ൽ കേരളത്തിൽ പ്രചാരത്തിൽ വന്ന പെട്ടിപ്പറ പമ്പുസെറ്റുകളുടെ തലമുറമാറ്റത്തിന് ഈ പമ്പുകൾ വഴി തെളിച്ചു.

വാകേരി സ്വദേശിയായഅച്ഛൻ PV ദാമോദരൻ ആചാരിയുടെയും
TE വിലാസിനിയുടെയും മകനായ ശ്രീ രാജേഷ് പി.ഡി. ഇപ്പോൾ മുട്ടിലിൽ സ്ഥിരതാമസമാണ്. ഭാര്യ രജനി കൃഷ്ണ (സ്ഥാപക – Avar Cart ഓൺലൈൻ ഷോപ്പ്), മക്കൾ :അവന്തിക രാജേഷ് (പ്ലസ് വൺ വിദ്യാർത്ഥി, ചാവറ CMI പബ്ലിക് സ്കൂൾ, പാല), അവർണിക രാജേഷ് (ഏഴാം ക്ലാസ് വിദ്യാർത്ഥി, സെന്റ് ജോസഫ്സ് കോൺവെൻറ് സ്കൂൾ, കല്പറ്റ) എന്നിവർ അടങ്ങുന്നതാണ് കുടുംബം.

വയനാടിന്റെ കാർഷികരംഗത്ത് സാങ്കേതികവിദ്യയുടെ ശക്തമായ അടിത്തറ സ്ഥാപിക്കാൻ പ്രവർത്തിച്ച ശ്രീ പിഡി രാജേഷിന്റെ സേവനങ്ങൾ സംസ്ഥാനതലത്തിൽ മാതൃകാപരമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

വാർത്ത: ജയകുമാരി കൊല്ലം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com