മദ്യശേഖരം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനുമായി എക്സൈസ് സംഘം വയനാട് വാഴവറ്റയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മദ്യം സൂക്ഷിച്ചിരുന്ന വീടിന്റെ ഉടമസ്ഥാവകാശം ആന്റോ നിഷേധിച്ചു.
വീട്ടിലെ മുറികളെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നായിരുന്നു ആന്റോയുടെ വാദം. മദ്യം എങ്ങനെ അവിടെയെത്തിയെന്നും അറിയില്ലെന്ന് ആന്റോ പറഞ്ഞു. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ രേഖകൾ ഉൾപ്പെടെ എക്സൈസ് സംഘം പരിശോധിച്ചു.



