Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
മരുമകൾക്കും പേരക്കുട്ടിക്കും സംരക്ഷണ ബാധ്യതയില്ല; 83 കാരിയുടെ ജീവനാംശ ഹർജി തള്ളി ഹൈക്കോടതി. | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംമരുമകൾക്കും പേരക്കുട്ടിക്കും സംരക്ഷണ ബാധ്യതയില്ല; 83 കാരിയുടെ ജീവനാംശ ഹർജി തള്ളി ഹൈക്കോടതി.

മരുമകൾക്കും പേരക്കുട്ടിക്കും സംരക്ഷണ ബാധ്യതയില്ല; 83 കാരിയുടെ ജീവനാംശ ഹർജി തള്ളി ഹൈക്കോടതി.

കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള പെൻഷൻകാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകൾക്ക് മുത്തശ്ശിയെ സംരക്ഷിക്കാൻ ബാധ്യതയില്ലെന്നും പേരക്കുട്ടിയെ അതിന് നിർബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ വ്യക്തമാക്കി.

മുത്തശ്ശിയെ സംരക്ഷിക്കണമെന്ന പേരക്കുട്ടിയോടുള്ള ആവശ്യം യുക്തിസഹമല്ലെന്നും കോടതി വിലയിരുത്തി. കൊച്ചി സ്വദേശിനിയായ ഫിഷറീസ് വകുപ്പ് മുൻ ഉദ്യോഗസ്ഥയാണ് ഹൈക്കോടതിയെ സമീപിച്ചത്. സർവീസിലിരിക്കെ അന്തരിച്ച മകന്റെ പെൻഷൻ ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന മരുമകളും 22 വയസ്സുള്ള പേരക്കുട്ടിയും തനിക്ക് ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

മകന് അർഹമായ ആശ്രിത ആനുകൂല്യങ്ങളിൽനിന്ന് 12,28,646 രൂപ കെഎസ്ഇബി ഹർജിക്കാരിക്ക് നേരിട്ട് നൽകിയിരുന്നു. ഇതിനുപുറമേ, മകന്റെ മരണാനന്തര പെൻഷനിൽനിന്ന് പ്രതിമാസം 15,000 രൂപ കൂടി നൽകാൻ ഉത്തരവിടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ