Wednesday, April 29, 2026
Homeകേരളം"സ്വർണപ്പണിക്കാരിൽ നിന്നും തട്ടിപ്പ്; രണ്ടരക്കോടിയിലധികം രൂപയുടെ ആഭരണം തിരിച്ചു നൽകിയില്ല, പ്രതി പിടിയിൽ.

“സ്വർണപ്പണിക്കാരിൽ നിന്നും തട്ടിപ്പ്; രണ്ടരക്കോടിയിലധികം രൂപയുടെ ആഭരണം തിരിച്ചു നൽകിയില്ല, പ്രതി പിടിയിൽ.

തൃശ്ശൂർ :രണ്ടരകോടിയിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ തിരിച്ചുനൽകാതെ വിശ്വാസ വഞ്ചന കാട്ടിയ കേസിലെ പ്രതി പിടിയിൽ. കല്ലൂർ തൃക്കൂർ ദേശത്ത് പോഴത്ത് വീട്ടിൽ രാഹുൽ (36) നെയാണ് കേസിൽ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. രാജസ്ഥാൻ സ്വദേശി മാനേജരായ സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം 2,51,51,165 രൂപയുടെ സ്വർണ്ണാഭരണൾ വാങ്ങി തിരിച്ചുകൊടുക്കാതെ രാഹുൽ വിശ്വാസ വഞ്ചന കാട്ടിയെന്നാണ് കേസ്.

സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം വാങ്ങിയ ആഭരണങ്ങളോ തുകയോ തിരിച്ചു കിട്ടാതെയായതിനാൽ സ്ഥാപനത്തിൻ്റെ രാജസ്ഥാൻ സ്വദേശി തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഈസ്റ്റ് ഇൻസ്പെ്കടർ സുജിത്ത് എം അന്വേഷണം ആരംഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അന്വേഷണ സംഘത്തിൽ ഇൻസ്പെ്കടർ സുജിത്ത് എം, സബ് ഇൻസ്പെ്കടർ ജിനോ പീറ്റർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com