കോഴിക്കോട്: നഗരത്തില്‍ പട്രോളിങ്ങിനിടെ പോലിസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാര്‍ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് മാനാഞ്ചിറ സ്‌ക്വയറിന് സമീപാണ് സംഭവം.
സംശയാസ്പദമായി കണ്ട ആറംഗ സംഘത്തിനു സമീപത്തേക്ക് പോലിസ് വാഹനം എത്തിയതോടെ ഇവരില്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ളവരെ പിന്നീട് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ അക്രമാസക്തരായി പോലിസിനുനേരെ തിരിയുകയായിരുന്നു.
ഇതിനിടെയാണ്, മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ ആദര്‍ശിന്റെ വലതു കൈയില്‍ സംഘത്തിണ്ടായിരുന്ന ഒരാള്‍ സിറിഞ്ചുകൊണ്ട് കുത്തിയത്. തുടര്‍ന്ന് ഇവരും ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പോലിസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



