Saturday, August 29, 2026
Homeകേരളംലൈഫ് ഭവന പദ്ധതി തുടരും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി.

ലൈഫ് ഭവന പദ്ധതി തുടരും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി.

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ് പദ്ധതിക്കൊപ്പം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് വീട് നിർമിക്കുന്നതിനായി പ്രത്യേക പദ്ധതി സമാന്തരമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സി നിയമനങ്ങൾ മുഴുവൻ പരിശോധിക്കുമെന്നും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎസ്ഡിഎസിന് കോളേജ് അനുവദിച്ചിരുന്നെങ്കിലും അത് യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. ആ കോളേജ് പദ്ധതി നടപ്പാക്കുമെന്നും അത് ഉമ്മൻ ചാണ്ടിയോടുള്ള ആദരവായിരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ