Thursday, April 16, 2026
Homeകേരളംഅമിതവേഗതയിലെത്തിയ കാർ ഇരുചക്ര വാഹനത്തിലിടിച്ച് ദമ്പതിമാർ മരിച്ചു.

അമിതവേഗതയിലെത്തിയ കാർ ഇരുചക്ര വാഹനത്തിലിടിച്ച് ദമ്പതിമാർ മരിച്ചു.

കാസർകോട്: ബേത്തൂർപാറയിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിലിടിച്ച് ദമ്പതിമാർ മരിച്ചു. ബന്തടുക്ക സ്വദേശിയും മണവാട്ടി ടെക്സ്റ്റൈൽസ് ഉടമയുമായ കെ.കെ. കുഞ്ഞിക്കൃഷ്ണൻ (65), ഭാര്യ ചിത്രകല (60) എന്നിവരാണ് മരിച്ചത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയായിരുന്നു അപകടം.

ഞായറാഴ്ച രാവിലെ കുറ്റിക്കോൽ-ബോവിക്കാനം റോഡിൽ ബേത്തൂർപാറയിലാണ് അപകടം നടന്നത്. കാസർകോട് ഭാഗത്തുനിന്ന് അമിതവേഗതയിൽ വരികയായിരുന്ന മാരുതി ആൾട്ടോ കാർ ബേത്തൂർപാറ കുന്നുമ്മലിൽ വെച്ച് നിയന്ത്രണംവിട്ട് ഇവർ സഞ്ചരിച്ച സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. ഒരു ഭാഗം കുന്നിടിച്ച് നിർമിച്ച റോഡിൻ്റെ മുകൾഭാഗത്തേക്ക് അഞ്ച് മീറ്ററോളം ഉയരത്തിൽ സ്കൂട്ടർ തെറിച്ച് പോകുകയും ഇരുവരും അരികിലിടിച്ച് തൽക്ഷണം മരിക്കുകയുമാണുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.

മരിച്ച കുഞ്ഞിക്കൃഷ്ണൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡൻ്റാണ്. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കാർ ഡ്രൈവർ കുമ്പള സ്വദേശിക്കെതിരെ ബേഡകം പോലീസ്‌ കേസെടുത്തു. മക്കൾ: സുകന്യ, സുനിൽ കുമാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com