Monday, August 17, 2026
Homeകേരളംകോളജ് കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു; അധ്യാപകരുടെ മാനസിക...

കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു; അധ്യാപകരുടെ മാനസിക പീഡനത്തെതുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം.

തിരുവനന്തപുരം: കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനിയും മാർത്താണ്ഡത്തെ സ്വകാര്യ കോളേജിലെ മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയുമായ അൻസിജിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് അൻസിജിയെ കോളജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അൻസിജിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി വരികയായിരുന്നു.

അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് അൻസിജി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് മാതാപിതാക്കളുടെ ആരോപണം.സംഭവത്തില്‍ കുടുംബം കരുങ്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളും വിദ്യാർഥിനി നേരിട്ടിരുന്ന മാനസിക സമ്മർദവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ