Sunday, August 23, 2026
Homeകേരളംകോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് 1.5 ലക്ഷം രൂപയും 15 മൊബൈൽ ഫോണുകളും കൊള്ളയടിച്ചു.

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് 1.5 ലക്ഷം രൂപയും 15 മൊബൈൽ ഫോണുകളും കൊള്ളയടിച്ചു.

ഏററുമാനൂർ: പേരൂർ പൂവത്തുംമുട് ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഗുണ്ടാ ആക്രമണവും കവർച്ചയും . 15 മൊബൈൽ ഫോണുകളും ഒന്നര ലക്ഷം രൂപയും കവർന്നു. ഏട്ടംഗ അക്രമി സംഘം ഇന്നലെ പാതിരാത്രിയിലാണ് തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ഇരച്ചുകയറിയത്. പെപ്പർ സ്പ്രേയടിച്ച ശേഷം ആക്രമിച്ച് കൊളളയടിക്കുകയായിരുന്നു. ഒരാൾക്ക് പരിക്കുണ്ട്.

കോഴിക്കടയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി അന്നത്തെ കളക്ഷൻ കൈവശം സൂക്ഷിച്ച് പിറ്റേ ദിവസമാണ് മുതലാളിക്ക് നൽകുന്നത്. ഇക്കാര്യം അറിയാവുന്നവരാണ് ആക്രമണം ആസൂത്രണം ചെയ്തത് – അക്രമി സംഘത്തിൽ ഒരു ഹിന്ദിക്കാരനുമുണ്ടന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കോട്ടയത്തുള്ള മാലി ഹോട്ടൽ ഉടമയുടെ വാടകവീട്ടിൽ താമസിക്കുന്ന 40 അസാം സ്വദേശികളാണ് കൊള്ളയടിക്കപ്പെട്ടത്. രണ്ട് നിലകളിലായാണ് താമസം. ഏറ്റുമാനൂർ പോലീസ് കേസെടുത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി ഡി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. ബൈക്കിലും ഓട്ടോറിക്ഷയിലുമാണ് ആക്രമി സംഘം എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ