Thursday, August 27, 2026
Homeകേരളംകനത്ത മഴയിൽ ദുരിതബാധിതർക്ക് അഭയമൊരുക്കണം : മാർ ജോസഫ് കല്ലറങ്ങാട്ട്.

കനത്ത മഴയിൽ ദുരിതബാധിതർക്ക് അഭയമൊരുക്കണം : മാർ ജോസഫ് കല്ലറങ്ങാട്ട്.

പാലാ; സംസ്ഥാനത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിൽ ദുരിതബാധിതർക്ക് സഹായം ഒരുക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.

ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര അഭയം നൽകുന്നതിനായി രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്കൂളുകളും കോളേജുകളും ഇടവകകളും സോഷ്യൽ വെൽഫെയർ സൊസൈറ്റികളും തുറന്നു നൽകാൻ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ അടിയന്തരമായി ഓൺലൈനിൽ ചേർന്ന രൂപത കൂരിയായുടെയും ആലോചനസമിതിയുടെയും പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിലുകളുടെ ചെയർമാൻ, സെക്രട്ടറിമാർ എന്നിവരുടെയും യോഗത്തിൽ തീരുമാനിച്ചു.

യോഗത്തിൽ SJCET-ൽ ജോലി ചെയ്തിരുന്ന ജോസഫൈന്റെയും അമ്മയുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. തുടർന്ന് കൈപ്പള്ളി, പെരിങ്ങുളം, അടുക്കം, വാഗമൺ, കുടയത്തൂർ, മൂലമറ്റം, പയ്യാനിത്തോട്ടം,തീക്കോയി, പൂഞ്ഞാർ തുടങ്ങിയ പ്രദേശങ്ങളിലെ നാശനഷ്ടങ്ങളും പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി. ബന്ധപ്പെട്ട ഇടവകകളിലെ വികാരി അച്ചന്മാർക്ക് ആവശ്യമായ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിർദേശം നൽകി.

യോഗത്തിൽ മുഖ്യവികാരി ജനറാൾ റവ. ഫാ. ജോസഫ് തടത്തിൽ വികാരി ജനറൽമാരായ റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ. ഫാ. ജോസഫ് കണിയോടിക്കൽ, രൂപത പ്രോക്യൂറേറ്റർ റവ ഫാ. ജോസ് മുത്തനാട്ട്, ചാൻസലർ റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ പ്രസബിറ്ററൽ കൗൺസിൽ സെക്രട്ടറി റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ വി പി ദേവസ്യ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. സിജി ആന്റണി, SJCET കോളേജ് ഡയറക്ടർ റവ. ഫാ ജെയിംസ് മംഗലത്തിൽ, അഡ്വ സാം സണ്ണി ഓടയ്ക്കൽ എന്നിവർ പങ്കെടുത്തു.

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്കും സുരക്ഷിത താവളം ആവശ്യമുള്ളവർക്കും അടുത്തുള്ള ഇടവകകളുമായും രൂപതയുടെ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായും ബന്ധപ്പെടാൻ രൂപത അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ