Friday, October 2, 2026
Homeകേരളംസംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും.

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും.

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും. ഇടക്കാലത്തെ ഇടവേളക്ക് ശേശം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെയാണ് മഴ സാധ്യത വർധിച്ചത്. നിലവിൽ തെക്കൻ കേരളത്തിൽ മഴയില്ലാത്ത അവസ്ഥയാണ്.

സംസ്ഥാനത്ത് മഴ മെച്ചപ്പെടുമെന്നും ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധൻ, വ്യാഴം ദിവസങ്ങളിൽ വ്യാപക മഴ സാധ്യതയുണ്ടെന്നും അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷമാണ്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട മഴയുടെ പകുതി പോലും പല ജില്ലകളിലും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നു.

ഇത് മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. മിക്ക ദിവസങ്ങളിലും സംസ്ഥാനത്ത് പവര്‍കട്ട് തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ