Monday, June 29, 2026
Homeകേരളംവീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ പിന്നോട്ടില്ല,​ ധനബില്ലിന്റെ കരടിൽ ഉൾപ്പെടുത്തി.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ പിന്നോട്ടില്ല,​ ധനബില്ലിന്റെ കരടിൽ ഉൾപ്പെടുത്തി.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിർദ്ദേശം വിവാദമായെങ്കിലും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി,​ഡി. സതീശൻ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.

ജൂലായ് ഒന്നിന് ബില്ല് നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. മദ്യത്തിന്റെ നികുതി ഇഉളവ് സംബന്ധിച്ച് യു.ഡി.എഫിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ ഉൾപ്പെടുത്തരുതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനും ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടുകൾ തള്ളിയാണ് മുഖ്യമന്ത്രിയുടെ നടപടി.

അതേസമയം ബിൽ പാസായാലും വില്പനയ്ക്ക് അനുമതി നൽകില്ലെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിന്റെ അനുമതി ആവശ്യമാണെന്നും സർക്കാ‌ർ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ഘടകകക്ഷികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. മദ്യനയത്തിൽ വിമ‌ർശനവുമായി ക്രിസ്ത്യൻ സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com