നീറ്റ് പുനഃപരീക്ഷ 15 മിനിറ്റ് കൂട്ടി. ജൂൺ 21-ന് നടക്കുന്ന നീറ്റ് യു.ജി. പു നഃപരീക്ഷയ്ക്ക് പരിഷ്കാരങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.). പരീക്ഷാദൈർഘ്യം 15 മിനിറ്റ് കൂട്ടും. രണ്ടുമണിമുതൽ അഞ്ചു വരെയുള്ള പരീക്ഷ 5.15 വരെ എഴുതാം.
സാധാരണ മൂന്നുമണിക്കൂറാണ് പരീക്ഷ. ഹാജ രിടാനും പരീക്ഷാക്കടലാസിൽ പേരുവിവരങ്ങളടക്കമുള്ള മറ്റു കാര്യങ്ങൾ എഴു തിപ്പൂർത്തിയാക്കാനുമാണ് അധികസമയം. വർഷങ്ങളായുള്ള വിദ്യാർഥികളുടെ അഭിപ്രായം കണക്കിലെടുത്താണ്
തീരുമാനമെന്ന് എൻ.ടി.എ. അറിയിച്ചു.



