Monday, June 15, 2026
Homeകേരളംപണം നൽകാതെ പറ്റിച്ചുവെന്ന വിലങ്ങാട്ടെ വ്യാപാരികളുടെ പരാതി; മുഴുവൻ പണവും കൊടുത്ത് തീർത്ത് OPM സിനിമാസ്.

പണം നൽകാതെ പറ്റിച്ചുവെന്ന വിലങ്ങാട്ടെ വ്യാപാരികളുടെ പരാതി; മുഴുവൻ പണവും കൊടുത്ത് തീർത്ത് OPM സിനിമാസ്.

കോഴിക്കോട്: അജസുന്ദരി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പണം നല്‍കാതെ പറ്റിച്ചുവെന്ന വിലങ്ങാട്ടെ വ്യാപാരികളുടെ പരാതിയില്‍ നടപടി. വ്യാപാരികള്‍ക്ക് മുഴുവന്‍ പണവും കൊടുത്ത് തീര്‍ത്തു. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള ഒപിഎം സിനിമാസ് ആണ് പണം നല്‍കിയത്. റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു വിലങ്ങാട്ടെ വ്യാപാരികളുടെ ദുരിതം സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണമായിരുന്നു വ്യാപാരികള്‍ ഉന്നയിച്ചത്. പലചരക്കുസാധനങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കിയില്ലെന്നായിരുന്നു ആരോപണം. മൂന്ന് മാസത്തോളം അണിയറ പ്രവര്‍ത്തകര്‍ വിലങ്ങാടുണ്ടായിരുന്നുവെന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കിയില്ലെന്നും വ്യാപാരികള്‍ പറഞ്ഞിരുന്നു.

ചിക്കനും ബീഫും താറാവും മുട്ടയും അടക്കം വാങ്ങിയ അണിയറ പ്രവര്‍ത്തകര്‍ ലക്ഷങ്ങളുടെ കുടിശ്ശിക വരുത്തിയിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറെ അടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചതെന്നും വ്യാപാരികള്‍ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com