Wednesday, July 22, 2026
Homeകേരളംഇവര്‍ നയിക്കട്ടെ, ഇവരാണുത്തമം'; CPIM നിര്‍ദേശം മറികടന്ന് കണ്ണൂരില്‍ വീണ്ടും പോസ്റ്റർ.

ഇവര്‍ നയിക്കട്ടെ, ഇവരാണുത്തമം’; CPIM നിര്‍ദേശം മറികടന്ന് കണ്ണൂരില്‍ വീണ്ടും പോസ്റ്റർ.

കണ്ണൂര്‍: സിപിഐഎം നിര്‍ദേശം മറികടന്ന് കണ്ണൂരില്‍ വീണ്ടും പി ജയരാജനെ പിന്തുണച്ച് ഫ്‌ളക്‌സുകള്‍. ‘ഇവര്‍ നയിക്കട്ടെ ഇവരാണുത്തമം? എന്ന വാചകത്തോടെ പി ജയരാജന്റെയും എം സ്വരാജിന്റെയും ചിത്രം ഉള്‍പ്പടുത്തിയ ഫ്‌ളക്‌സ് ആണ് സ്ഥാപിച്ചിരിക്കുന്നത്.

പാര്‍ട്ടിയെ സ്‌നേഹിക്കുന്ന നേതാക്കളെയാണ് പാര്‍ട്ടിക്ക് വേണ്ടതെന്നും ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കുന്ന നേതാക്കളെയല്ല വേണ്ടതെന്നും ഫ്‌ളക്‌സില്‍ വിമര്‍ശനം ഉണ്ട്.
അധികാര അഹങ്കാരത്തിന്റെ ആകാശത്ത് നിന്ന് ഇനിയൊന്ന് താഴെ ഇറങ്ങൂവെന്നും നേതൃത്വത്തിനെതിരെ വിമര്‍ശനം ഉണ്ട്.

‘ബ്ലാത്തൂര്‍ സഖാക്കള്‍’ എന്ന പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇത്തരം പ്രചരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം മറികടന്നാണ് വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com