Friday, August 28, 2026
Homeകേരളംറെക്കോർഡ് വിലയിൽനിന്ന് കൂപ്പുകുത്തി തേങ്ങവില; വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി.

റെക്കോർഡ് വിലയിൽനിന്ന് കൂപ്പുകുത്തി തേങ്ങവില; വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി.

പാലക്കാട്‌:റെക്കോർഡ് വിലയിൽ നിന്നു കൂപ്പുകുത്തി വീണു പച്ചത്തേങ്ങ വില. ഒരു കിലോ പച്ചത്തേങ്ങയ്ക്കു 42 രൂപയും ഉണങ്ങിയതിനു 52 രൂപയുമായിട്ടാണു വിലയിടിഞ്ഞത്. ഏഴു മാസത്തിനിടെ ഒരു കിലോയ്ക്കു 36 രൂപയാണ് കുറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് കൊപ്രയ്ക്കും വിലയിടിഞ്ഞു. കിലോയ്ക്കു 200 രൂപയുണ്ടായിരുന്ന കൊപ്രയ്ക്കു 150 രൂപയായി. ഉണ്ട കൊപ്രയ്ക്കു 225 രൂപയിൽ നിന്നു 180 ആയി കുറഞ്ഞു. വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി.

വില ഇനിയും താഴുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകളെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാളികേര കർഷകർക്ക് സുവർണകാലമായിരുന്നു. വില പടിപടിയായി ഉയർന്നാണ് കഴിഞ്ഞ വർഷം സർവകാല റെക്കോർഡായ 78 രൂപ വരെയെത്തിയത്. എന്നാൽ മാസങ്ങൾക്കിടെ 40 ശതമാനത്തിലേറെ കുറഞ്ഞത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കി.

തമിഴ്നാട്ടിലുൾപ്പെടെ തേങ്ങ ഉൽപാദനം കൂടിയത്, യുഎസ്–ഇറാൻ യുദ്ധം തുടങ്ങിയവയാണ് വിലയിടിവിനു പ്രധാന കാരണമായി പറയുന്നത്.
ഇത്തവണ ചൂട് കൂടുതലായതിനാൽ തേങ്ങ പെട്ടെന്ന് മൂപ്പെത്തിയതും വിപണിയിൽ കൂടുതൽ തേങ്ങയെത്താൻ കാരണമായി.

ഉണങ്ങാത്ത പച്ചത്തേങ്ങ പൊടിയാക്കി ഗൾഫിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഗൾഫിൽ യുദ്ധം കാരണം അങ്ങോട്ടേയ്ക്കുള്ള കയറ്റുമതി നിലച്ചതിനാൽ കമ്പനികൾ തേങ്ങ വാങ്ങുന്നത് നിർത്തിയതും തിരിച്ചടിയായി. നേരത്തെ വിലയിടിവുണ്ടാകുമ്പോൾ കേരഫെഡ് മുഖേന കൃഷിവകുപ്പ് പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നു. അങ്ങനെ വില പിടിച്ചുനിർത്താൻ സാധിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ