Thursday, September 17, 2026
Homeകേരളംകത്തോലിക്കാ സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ഷോൺ ജോർജ്.

കത്തോലിക്കാ സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ഷോൺ ജോർജ്.

സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരും. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്.

കെ സി വേണുഗോപാലിനെയും, ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി ? എഫ്സിആർഎ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ് . ഇതിന് മുമ്പും ; സഭ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോൾ അവിടെയെല്ലാം മുൻനിരയിൽ എത്തി പരിഹാരം ഉണ്ടാക്കിയത് താനും ബിജെപി നേതൃത്വമാണ്.

എന്നിട്ടും തെരഞ്ഞെടുപ്പ് ദിവസം പോലും ബിജെപി ക്കെതിരെ വോട്ട് ചെയ്യണമെന്ന് പരോക്ഷ സൂചനകൾ നൽകുന്ന ലേഖനങ്ങളും റിപ്പോർട്ടുകളുമാണ് സഭയുടെ മുഖപത്രമായ ദീപിക നൽകിയത്. സഭയ്ക്ക് തങ്ങളെ വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ