Monday, November 9, 2026
Homeഇന്ത്യഹൈവേ യാത്രക്കാർക്ക് തിരിച്ചടി; ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി; ഏപ്രിൽ ഒന്നു മുതൽ പുതിയ...

ഹൈവേ യാത്രക്കാർക്ക് തിരിച്ചടി; ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി; ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരും.

ദേശീയപാതകളിലെ ടോൾ പ്ലാസകൾ വഴി സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് തിരിച്ചടിയായി ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് വർദ്ധിപ്പിച്ചു. നിലവിലുള്ള 3000 രൂപയിൽ നിന്ന് 3075 രൂപയായാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്ക് 2026 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

രാജ്യത്ത് ഏകദേശം 56 ലക്ഷത്തോളം ആളുകളാണ് നിലവിൽ ഫാസ്‌ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നത്. 2025 ഓഗസ്റ്റ് 15-നാണ് എൻ.എച്ച്.എ.ഐ ഈ സംവിധാനം അവതരിപ്പിച്ചത്.

ഒരു വർഷത്തിനുള്ളിൽ 200 തവണ ടോൾ ഫീ നൽകി പ്ലാസകൾ കടന്നുപോകാൻ ഈ പാസ് സഹായിക്കും. ദേശീയ പാതകളിലെയും എക്സ്പ്രസ് വേകളിലെയും ഏകദേശം 1150 ടോൾ പ്ലാസകളിൽ ഈ സൗകര്യം ലഭ്യമാണ്.

ഇടയ്ക്കിടെ ടോൾ അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാം എന്നതും പണരഹിതമായി വേഗത്തിൽ ടോൾ കടക്കാം എന്നതും ഇതിന്റെ പ്രധാന നേട്ടമാണ്. ജോലി ആവശ്യങ്ങൾക്കായി ദിവസേന ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർക്ക് സാമ്പത്തികമായി ലാഭകരമായ ഓപ്ഷനാണിത്. നീണ്ട വരികളിൽ കാത്തുനിൽക്കാതെ യാത്ര സുഗമമാക്കാൻ ഇത് സഹായിക്കുന്നു.

എന്നാൽ, അപൂർവ്വമായി മാത്രം യാത്ര ചെയ്യുന്നവർക്ക് ഈ പാസ് ഗുണകരമാകില്ല. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ടോൾ കടക്കുന്നവർക്ക് 3,075 രൂപ നൽകുന്നത് നഷ്ടമുണ്ടാക്കാം. ഈ പാസിന് നൽകുന്ന തുക തിരികെ ലഭിക്കുന്നതല്ല.

കൂടാതെ, പാസ്സിലെ 200 യാത്രകൾ പൂർത്തിയാക്കിയാലും ഇല്ലെങ്കിലും കൃത്യം ഒരു വർഷത്തിന് ശേഷം വീണ്ടും പണമടച്ച് പുതുക്കേണ്ടതുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ