ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുരയില്‍ നവീന വൈദ്യുത ദീപസംവിധാനം നാളെ രാത്രി ഏഴുമണിക്ക് സമർപ്പിക്കും. ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര നവീന വൈദ്യുത ദീപസംവിധാനത്തിലേക്ക്.
നാലമ്പല മുന്നിലെ പരമ്പരാഗത നിര്‍മിതികളും ശീവേലി സമയത്ത് ഗജവീരന്റെ മുകളില്‍ കീഴ്ശാന്തി കയ്യിലേന്തിയ ശ്രീഗുരുവായൂരപ്പന്റെ പൊന്‍തിടമ്പും പ്രകാശം പൊഴിക്കുന്ന രീതിയിലാണ് ദീപ വിതാനം ഒരുക്കുന്നത്.
ഹൈ ബേ ലൈറ്റ്, ഫ്ളഡ് ലൈറ്റ്, സ്ട്രിപ്പ് ലൈറ്റ് എന്നിവ ഇവിടെ സജ്ജീകരിക്കും.
ദേവസ്വം ഭരണസമിതി അംഗം കെ.എസ്. ബാലഗോപാലാണ് 8.77 ലക്ഷം രൂപ ചെലവ് വരുന്ന ഈ പ്രവൃത്തി വഴിപാടായി സമര്‍പ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി 19 ന് രാത്രി ഏഴിന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ദീപവിതാനത്തിന്റെ സമര്‍പ്പണം നടത്തും.



