Saturday, September 19, 2026
Homeകേരളംകേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് ഏറെ നിരാശകരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് ഏറെ നിരാശകരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് ഏറെ നിരാശകരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബജറ്റ് പ്രഖ്യാപനങ്ങൾ കേട്ടപ്പോൾ കേരളം ഇന്ത്യയുടെ ഭാഗമാണോ എന്നു പോലും ആലോചിച്ചു പോയതായും അദ്ദേഹം പരിഹസിച്ചു.

കേരളം നിരന്തരം ഉന്നയിച്ചിരുന്ന എയിംസ്, അതിവേഗ റെയിൽവേ പാത അടക്കം ഒരു പദ്ധതി പോലും പ്രഖ്യാപിക്കപ്പെട്ടില്ല.

കേരളം നിരന്തരമായി ഉന്നയിച്ചിരുന്ന എയിംസ്, അതിവേഗ റെയിൽവേ പാത തുടങ്ങിയവ പദ്ധതികളെ പറ്റിയൊന്നും ബജറ്റിൽ പരാമർശിക്കുന്നില്ല.

കേരളത്തിന് ആശ്വാസം നൽകുന്ന ഒരു പദ്ധതിയുമില്ലെന്ന് മാത്രമല്ല
കേന്ദ്രം എത്രമാത്രം അവഗണനയോടെയാണ് കേരളത്തെ കാണുന്നതെന്ന് ഈ ബജറ്റിൽ നിന്ന് വ്യക്തമാണ്.

ബജറ്റിലെ ധാതു ഇടനാഴി പദ്ധതിയിൽ പ്രഥമ ദൃഷ്ടിയിൽ തന്നെ അപകടം കാണുന്നുണ്ട്. കേരളത്തിൻ്റെ ധാതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള ഒരു വഴിയായി ഇത് മാറുവാൻ സാധ്യതയുണ്ട്. സംസ്ഥാനവുമായി കൂടി ആലോചിച്ചു മാത്രമേ പദ്ധതിയുടെ നയങ്ങൾ തീരുമാനിക്കുവാൻ പാടുള്ളൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രം പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് തെളിയിക്കുന്നതാണ് ഈ ബജറ്റെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

റബ്ബർ കർഷകർക്ക് താങ്ങ് വില 250 രൂപയാക്കുമെന്ന് പറഞ്ഞവർ തന്നെ
പത്തുവർഷംകൊണ്ട് ഈ മേഖലയെ തകർത്തു. ഈ ഘട്ടത്തിൽ കേന്ദ്രവും ഒന്നും ചെയ്യുന്നില്ല.

ഒരു മേഖല തകരാതിരിക്കാൻ വേണ്ട ആത്മവിശ്വാസം നൽകുന്നതാവണം ബജറ്റുകളെന്നും
അധികാരത്തിലേക്ക് തിരിച്ചു വന്നാൽ കർഷകർക്ക് വേണ്ടിയുള്ള നിലപാടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ