Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
അരുണാചലിൽ തടാകത്തിൽ നടക്കുന്നതിനിടെ മലപ്പുറം സ്വദേശി ഉൾപ്പെടെ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു. | മലയാളിമനസ്സ്
Tuesday, October 27, 2026
Homeഇന്ത്യഅരുണാചലിൽ തടാകത്തിൽ നടക്കുന്നതിനിടെ മലപ്പുറം സ്വദേശി ഉൾപ്പെടെ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു.

അരുണാചലിൽ തടാകത്തിൽ നടക്കുന്നതിനിടെ മലപ്പുറം സ്വദേശി ഉൾപ്പെടെ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു.

അരുണാചൽപ്രദേശിലേക്ക് വിനോദയാത്രപോയ എഴംഗ മലയാളിസംഘം തടാകത്തിൽ അപകടത്തിൽപ്പെട്ടു. കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. ഒരാളെ കാണാതായി. നെടുമ്പന പുത്തൻചന്ത മേലൂട്ട് വീട്ടിൽ പ്രകാശിന്റെയും മഞ്ജുവിന്റെയും മകൻ വിനു പ്രകാശ് (26) ആണ് മരിച്ചത്. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയെ മാധവ് മധുവിനെയാണ് കാണാതായത്.

അരുണാചൽ തവാങ് ജില്ലയിലെ സേല തടാകത്തിൽ വെള്ളിയാഴ്ചയാണ് അപകടം. ഐസ് പാളികൾ മൂടിയ തടാകത്തിന് മുകളിലൂടെ നടന്നപ്പോൾ പാളികൾ തകർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ്‌ വിവരം. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ സൈന്യവും പോലീസും ചേര്‍ന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി.

താപനില മൈനസ് ഡിഗ്രിയില്‍ ഉള്‍പ്പെടെ കാലാവസ്ഥ പ്രതികൂല സാഹചര്യമായതിനാല്‍ വെള്ളിയാഴ്ച വൈകിട്ടോടെ കാണാതെയായയാള്‍ക്കുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു. ബുധനാഴ്ച നെടുമ്പാശേരിയില്‍നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചുവരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. കൊട്ടിയത്തെ ടൊയോട്ട മോട്ടേഴ്‌സില്‍ ജീവനക്കാരനാണ് മരിച്ച വിനു.
സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർ രക്ഷപ്പെട്ടു. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നത്.

മരിച്ചയാളുടെ മൃതദേഹം ഇവിടുത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ