Thursday, March 12, 2026
Homeകേരളംബിജെപിയിൽ ചേരാൻ തയ്യാറായ നേതാവ് ഇപി ജയരാജൻ; മകന്റെ സന്ദേശവും ഡൽഹി ടിക്കറ്റും പുറത്തുവിട്ട് ശോഭ...

ബിജെപിയിൽ ചേരാൻ തയ്യാറായ നേതാവ് ഇപി ജയരാജൻ; മകന്റെ സന്ദേശവും ഡൽഹി ടിക്കറ്റും പുറത്തുവിട്ട് ശോഭ സുരേന്ദ്രൻ.

ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിൽ ചേരാൻ തയ്യാറായിരുന്നെന്ന വാർത്തകളോട് പ്രതികരിച്ച് ശോഭ സുരേന്ദ്രൻ. ബിജെപിയിൽ ചേരാൻ തയ്യാറായ നേതാവ് ഇപി ജയരാജൻ തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം 90 ശതമാനത്തോളം പൂർത്തിയായിരുന്നു. എന്നാൽ, പാർട്ടിയിൽ നിന്നും കനത്ത ഭീഷണി നേരിട്ടിരുന്നു. ഇതേതുടർന്നാണ് തീരുമാനത്തിൽ നിന്നും അദ്ദേഹം പിൻമാറിയതെന്നും ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തി.

ജയരാജന്റെ മകനുമായി താൻ എറണാകുളത്തെ ഹോട്ടലിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ശോഭ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ജയരാജന്റെ മകൻ അയച്ച സന്ദേശവും പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡൽഹിയിലേക്ക് പോകുന്നതിനായി ദല്ലാൾ നന്ദകുമാർ എടുത്തു നൽകിയ ടിക്കറ്റും ശോഭ പുറത്തുവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com