Friday, April 17, 2026
Homeകേരളംറോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു; രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് നഴ്‌സുമാര്‍ ഒമാനിൽ മരിച്ചു, രണ്ട് പേര്‍ക്ക്...

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചു; രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് നഴ്‌സുമാര്‍ ഒമാനിൽ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്.

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നിസ്വ ആശുപത്രിയിലെ നഴ്‌സുമാരായ തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ചത്. ഷേര്‍ലി ജാസ്മിന്‍, മാളു മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ ഈജിപ്റ്റിയന്‍ സ്വദേശിയായ മറ്റൊരു നഴ്‌സിനും ജീവന്‍ നഷ്ടപ്പെട്ടു.

ആശുപത്രിക്ക് മുമ്പില്‍ വച്ച് അഞ്ചംഗ സംഘം റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ വാഹനം ഇവര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com