Sunday, October 4, 2026
Homeകേരളംസംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നിശ്ചയിച്ച തീയതികളി ൽ തന്നെ നടത്തും. മുഖ്യതെരഞ്ഞെടുപ്പ്...

സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നിശ്ചയിച്ച തീയതികളി ൽ തന്നെ നടത്തും. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ.

സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നിശ്ചയിച്ച തീയതികളി ൽ തന്നെ നടത്തും. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹച ര്യത്തിൽ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് തിരികെ വാങ്ങി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന നടപടി കൾ ഡിസംബർ അവസാനം വരെ നീട്ടണമെന്നായിരുന്നു ആവശ്യം.

എന്നാൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം എസ്.ഐ.ആ ർ നടപടികൾ പൂർത്തിയാക്കാനാവുമെന്നായിരുന്നു മു ഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറുടെ പ്രതികരണം. കരട് പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഡിസംബർ ഒമ്പതിന് ത ന്നെ പുറത്തിറക്കും.

എസ്.ഐ.ആർ എന്യൂമറേഷൻ ഫോറം വിതരണം നട ന്നുവരുന്ന സാഹചര്യത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വി ളിച്ചത്. ഇതിന് മുമ്പ് നടന്ന യോഗങ്ങളിൽ ഉന്നയിച്ച വിഷ യങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യം ശ നിയാഴ്ച‌ ചേർന്ന യോഗത്തിലും രാഷ്ട്രീയപാർട്ടി പ്രതിനി ധികൾ ചൂണ്ടിക്കാട്ടി. 85 ശതമാനം എന്യൂമറേഷൻ ഫോ മുകളും വിതരണം ചെയ്തു‌വെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരിച്ചു.

എന്നാൽ ഫോറം വിതരണം മാത്രമാണ് നടന്നതെന്നും 19 ദിവസത്തിനകം ഇത്രയധികം ഫോറം തിരിച്ചുനൽക ൽ മനുഷ്യസാധ്യമല്ലെന്നും സി.പി.എമ്മിനെ പ്രതിനിധീ കരിച്ച് സംസാരിച്ച എം.വി. ജയരാൻ ചൂണ്ടിക്കാട്ടി. എ സ്.ഐ.ആർ ഡ്യൂട്ടിയുടെ ഭാഗായ 30,500 ജീവനക്കാരി ൽ നല്ലൊരു ശതമാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമീ ഷൻ തെരഞ്ഞെടുപ്പിൻ്റെ ചുമതലയും വഹിക്കുന്നു. ഇവ ർ ഏത് ജോലിയാണ് ചെയ്യുക. സർക്കാർ ജീവനക്കാരു ടെ സംഘടനകൾ ഇതിലെ ബുദ്ധിമുട്ട് തെരഞ്ഞെടുപ്പ് ക മീഷനെ അറിയിച്ചിട്ടും ഗൗരവമായെടുത്തിട്ടില്ലെന്നും അ ദ്ദേഹം പറഞ്ഞു.

എസ്.ഐ.ആർ പാടില്ലെന്ന് ഞങ്ങൾ പറയില്ലെങ്കിലും ത ദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നടപടികൾ പൂ ർത്തിയാക്കുന്ന തീയതി നീട്ടിയാൽ എതിർക്കില്ലെന്ന് ബി. ജെ.പിയെ പ്രതിനിധീകരിച്ച ജെ.ആർ. പത്‌മകുമാർ പറ ഞ്ഞു. ഫോം വിതരണം പോലും കാര്യക്ഷമമായി നടക്കു ന്നില്ലെന്ന് സി.പി.ഐയെ പ്രതിനിധീകരിച്ച് സംസാരിച്ച സത്യൻ മൊകേരി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പും എ സ്.ഐ.ആറും ഒരുമിച്ച് നടക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പിനിടയിൽ തന്നെ എസ്. ഐ.ആർ നടത്തണമെന്ന് വാശി എന്തിനാണെന്ന് അദ്ദേ ഹം ചോദിച്ചു.ഫോം വിതരണം ചെയ്‌തില്ലെങ്കിലും ചെയ്‌തുവെന്ന് അ പ്ഡേറ്റ് ചെയ്യാൻ ബി.എൽ.ഒമാർക്ക് നൽകിയ നിർദേ ശം ദൂരുഹമാണെന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച എം.കെ. റഹ്മാൻ പറഞ്ഞു. സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), ജോയ് എബ്രഹാം (കേരള കോൺ ഗ്രസ്), ജയകുമാർ (ആർ.എസ്.പി) തുടങ്ങിയവർ യോഗ ത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ