Thursday, February 12, 2026
Homeകേരളംഅശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണം; 24 മണിക്കൂറിനുള്ളിൽ ശൈലജ മാപ്പ് പറയണം; നോട്ടീസ് അയച്ച്...

അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണം; 24 മണിക്കൂറിനുള്ളിൽ ശൈലജ മാപ്പ് പറയണം; നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ.

കോഴിക്കോട്: അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പേരിൽ നടത്തിയ ആരോപണങ്ങളിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്ക് നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അല്ലാത്ത പക്ഷം കടുത്ത നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

കുടുംബ ഗ്രൂപ്പുകളിലും മറ്റും തന്റെ മോർഫ് ചെയ്ത അശ്ലീല വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ശൈലജയുടെ ആരോപണം. ഇതിന് പുറമേ കോൺഗ്രസിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ഇടത് പാളയത്തിൽ നിന്നും ഉണ്ടാകുകയും ചെയ്തു. ഇതിനിടെ അശ്ലീല വീഡിയോ പ്രചരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ശൈലജ തന്നെ രംഗത്ത് വന്നിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഷാഫി നോട്ടീസ് അയച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com