ഇടുക്കി: അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ഒരു കുടുംബത്തിലെ രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയർഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി.
കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം. അടിമാലി ലക്ഷം വീട്ടിൽ താമസിക്കുന്ന ബിജുവും ഭാര്യയുമാണ് മണ്ണിനടിയിൽ അകപ്പെട്ടതെന്നാണ് വിവരം.
ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വൈകീട്ട് മഴ കനത്തതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ ബിജുവും ഭാര്യയും തിരികെ വീട്ടിലേക്ക് വന്നിരുന്നു. രാത്രി 10.45നാണ് മണ്ണിടിഞ്ഞത്.



