Thursday, October 8, 2026
Homeകേരളംനാളെ ദീപാവലി.

നാളെ ദീപാവലി.

മാനവ മനസ്സുകളിലേക്ക് നന്മയുടെ വെളിച്ചം ചൊരിഞ്ഞ് കൊണ്ട് നാളെ ദീപാവലി. തിൻമയ്ക്കുമേൽ നന്മ നേടിയ വിജയത്തെ അനുസ്മരിച്ച് വിശ്വാസികൾ നാളെ ദീപാവലി ആഘോഷിക്കും.

ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം നൽകിയും ഇന്ന് രാത്രി മുതൽ ആഘോഷങ്ങൾക്ക് തുടക്കമാകും. ദീപാവലിയെക്കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങളുണ്ട് .

14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ രാജ്യം മു‍ഴുവൻ ദീപങ്ങൾ തെളിച്ച് പ്രജകൾ അദ്ദേഹത്തെ വരവേറ്റതിന്റെ ഓർമയാണ് ദീപാവലിയെന്നാണ് ഒരു ഐതിഹ്യം.

തിൻമയുടെ പ്രതീകമായ നരകാസുരനെ വധിച്ച് ശ്രീകൃഷ്ണൻ ലോകത്തിന് നൻമയുടെ വെളിച്ചം പകർന്നതിന്റെ ഓർമ്മയായാണ് ദീപാവലി ആഘോഷിക്കുന്നതെന്നത് മറ്റൊരൈതിഹ്യം.

ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കുമെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ആഘോഷങ്ങൾക്ക്‌ തിളക്കം കൂടുതൽ.

ഈ ദീപാവലി ദിവസവും ലോകത്ത് മനുഷ്യനിലെ ദുഷ്‌ടശക്തികളെ നീക്കി നല്ല ശക്തികള്‍ ആധിപത്യം സ്ഥാപിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ