Wednesday, July 8, 2026
Homeകേരളംശസ്ത്രക്രിയയിലൂടെ യുവതിയുടെ പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ.

ശസ്ത്രക്രിയയിലൂടെ യുവതിയുടെ പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ.

നാല്പതുകാരിയുടെ വയറ്റിൽനിന്ന് 222 കല്ലുകൾ പെറുക്കിയെടുത്തത് ഡോക്ടർമാർ. പത്തനംതിട്ട സ്വദേശിനിയുടെ പിത്താശയത്തിൽ നിന്നാണ് ഇത്രയും കല്ലുകൾ പുറത്തെടുത്തത്. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിലൂടെ ആയിരുന്നു കല്ലുകൾ കണ്ടെത്തി പുറത്തെടുത്തത്.
ഇത്രയും കല്ലുകൾ പിത്താശയത്തിൽ കാണുന്നത് അപൂർവ്വ സംഭവമാണ്.

വീട്ടമ്മ കഴിഞ്ഞ ഒരു വർഷത്തോളമായി കടുത്ത വയറുവേദന അനുഭവിച്ചിരുന്നു. ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈൻ ആശുപത്രിയിൽ എത്തി ഡോക്ടറോട് വിവരങ്ങൾ പറഞ്ഞത്.ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നുനടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുന്നതെന്ന് ഡോ. മാത്യൂസ് ജോൺ പറഞ്ഞു. ഡോ മാത്യൂസ് ജോണിന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു ശസ്ത്രക്രിയ നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com